തിരുവനന്തപുരം: സ്കൂളില്‍ വച്ച് സഹപാഠി നല്‍കിയ ശീതളപാനിയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതായി പരാതി. അവധിയാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയിരുന്നു. അതിനിടെ ശീതളപാനീയം വേണ്ട എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു.
കളിയിക്കാവിള മെതുകുമ്മലിന് സമീപമാണ് സംഭവം. ഇക്കഴിഞ്ഞ സെപ്തംബര്‍ 24ന് ഓണ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് സംഭവമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
Read Also : ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ, ഹിമാചലും ബി.ജെ.പി അടക്കി വാഴും – എ.ബി.പി – സീ വോട്ടര്‍ സര്‍വേ
മകന്റെ ആന്തരികാവയങ്ങള്‍ക്ക് പൊള്ളലേറ്റതായി രക്ഷിതാക്കള്‍ കളിയിക്കാവിള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം പനിയാണ് ഉണ്ടായത്. പനി മാറാത്തതിനെ തുടര്‍ന്ന്, നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് വായ മുതല്‍ വയറ് വരെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റത് കണ്ടത്. തുടര്‍ന്ന്, പൊലീസിലും സ്കൂളിലും പരാതിപ്പെടുകയായിരുന്നു.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഏത് വിദ്യാര്‍ത്ഥിയാണ് ശീതളപാനിയം നല്‍കിയതെന്ന് കണ്ടെത്തും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് അറിയുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments