
തൊടുപുഴ: ആഡംബര ബൈക്കിൽ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻ കരയിൽ വീട്ടിൽ മാഹിൻ സുധീർ (19), ഇടവെട്ടി മരുതുങ്കൽ വീട്ടിൽ മാഹിൻ നൗഷാദ് (22 ), കുമ്പംകല്ല് മണൽപറമ്പിൽ മുഹമ്മദ് ഹസീബ് (21) എന്നിവരാണ് എക്സൈസ് പിടിയിലായത്.
Read Also : ഭാരത് ജോഡോ യാത്രയ്‌ക്കിടെ ശിവരാത്രി ദേശികേന്ദ്ര സ്വാമിജിയെ സന്ദർശിച്ച് അനുഗ്രഹം തേടി രാഹുൽ ഗാന്ധി
മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രി വാഹന പരിശോധനയിലാണ് ഡ്യൂക്ക് ബൈക്കിൽ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇടവെട്ടി, ജാരം ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് ഇടപാടുകളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. റെയിഡിൽ പ്രിവന്‍റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, ജയരാജ്, വി.ആർ. രാജേഷ്, പി.എസ്. അനൂപ്, ബാലുബാബു, അനീഷ് ജോൺ എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments