
ബംഗളൂരു: ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധി കർണാടകയിലെ ആയിരം വർഷത്തെ ചരിത്രമുളള തീർത്ഥാടന കേന്ദ്രമായ സുത്തൂർ മഠത്തിൽ സന്ദർശനം നടത്തി. മൈസൂരുവിലെ സുത്തൂർ മഠത്തിലെത്തിയ രാഹുൽ ഗാന്ധി ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജിയെ കണ്ട് അനുഗ്രഹം തേടി. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സുത്തൂർ മഠത്തിലെ 24- ാമത് മഠാധിപതിയാണ് ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുലിനെ അനുഗമിച്ചു.
സ്വാമിജിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments