തിരുവനന്തപുരം: മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശമയച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി പൊലീസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ഉറൂബാണ് സസ്‌പെന്‍ഷന്‍ നടപടിക്ക് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.
തെറ്റായി അയച്ച ഒരു മെസേജ് താനറിയാതെ ഒരു സ്‌കൂള്‍ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നുവെന്നും തന്റെ ഭാഗത്ത് നിന്ന് വന്ന വിഴ്ചയില്‍ ഖേദിക്കുന്നുവെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ഉറൂബ് വ്യക്തമാക്കി.
ഡ്രൈ ഡേയിൽ വിൽപന : 60 ലിറ്റർ വിദേശമദ്യം പിടികൂടി
‘മാന്യ ജനങ്ങളോട് മാപ്പ്. മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ വാട്സ്ആപ്പ് സ്റ്റാറ്റസിലും മറ്റ് ഗ്രൂപ്പുകളിലും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മെസേജ് ഷെയര്‍ ചെയ്തിരുന്നു. തെറ്റായി അയച്ച ഒരു മെസേജ് ഞാനറിയാതെ സ്‌കൂള്‍ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തു. എന്റെ ഭാഗത്ത് നിന്ന് വന്ന വിഴ്ചയില്‍ ഖേദിക്കുന്നു. തെറ്റ് മനസിലാക്കിയ ഉടന്‍, 30 സെക്കന്റിനുള്ളില്‍ മെസേജ് പിന്‍വലിച്ചു. ഞാന്‍ അറിയാതെ എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ മാപ്പ് ചോദിക്കുന്നു’, ഉറൂബ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
ഉറൂബ് പിടിഎ പ്രസിഡന്റായ പോത്തന്‍ക്കോട്ടെ ഒരു എയ്ഡഡ് സ്‌കൂളിന്റെ വാട്‌സപ്പ് ഗ്രൂപ്പിലാണ് ഇയാൾ അധിക്ഷേപ സന്ദേശമയച്ചത്. കോടിയേരിയുടെ ചിത്രം പങ്കുവെച്ച് ‘കൊലപാതകി ചത്തു’ എന്ന് അടിക്കുറിപ്പിട്ടത് വിവാദമാകുകയായിരുന്നു. പിന്നാലെ, ഉറൂബിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചു. തുടര്‍ന്ന് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments