മണ്ണാർക്കാട്: ഡ്രൈ ഡേയിൽ വിൽപനക്ക് സൂക്ഷിച്ച 60 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. മണ്ണാർക്കാട് എക്സൈസ് റേഞ്ച് പാർട്ടി ആണ് വിദേശമദ്യം പിടികൂടിയത്. തെങ്കര പുഞ്ചക്കോട് പുത്തൻപുരയിൽ വീട്ടിൽ ബാബുവിന്റെ (43) വീട്ടിൽ നിന്നാണ് 80 കുപ്പി മദ്യം പിടികൂടിയത്.
ബാബുവിന്റെ സുഹൃത്ത് തെങ്കര പുഞ്ചക്കോട് മൂച്ചിക്കുഴിയിൽ അനൂപുമായി (29) ചേർന്നാണ് ഡ്രൈ ഡേ ദിനത്തിൽ അധിക വിലയ്ക്ക് വിൽപന നടത്താൻ മദ്യം സൂക്ഷിച്ചതെന്ന് മണ്ണാർക്കാട് എക്സൈസ് ഇൻസ്പെക്ടർ എസ്. ബാലഗോപാലൻ പറഞ്ഞു.
അനൂപിന്റെ സ്കൂട്ടറിന്റെ സീറ്റിന് അടിഭാഗത്തും കാറിന്റെ സീറ്റുകൾക്കിടയിലും ഡിക്കിയിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇരുവരും വൻതോതിൽ മദ്യം സൂക്ഷിച്ചുവെക്കുന്നതായും മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി വിൽപന നടത്തുന്നതായും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
Read Also : നിർണായക നേട്ടം: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിൻ നിരക്ക് കൈവരിച്ച് അബുദാബി
പിടികൂടിയ മദ്യത്തിന് വിപണിയിൽ ഏകദേശം അരലക്ഷത്തോളം രൂപ വിലവരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. അമിത ലാഭത്തോടെ വിൽപന ഉദ്ദേശത്തിനായി മദ്യം സൂക്ഷിച്ചതിന് അനൂപ്, ബാബു എന്നിവർക്കെതിരെ അബ്കാരി നിയമപ്രകാരം എക്സൈസ് സംഘം കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഒളിവിൽ പോയ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് സംഘം അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റിവ് ഓഫീസർ സി. ഷിബുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരും സംഘത്തിലുണ്ടായിരുന്നു.
Post Your Comments