ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് അമിത രക്തസമ്മർദ്ദം. പലപ്പോഴും സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള കഴിവ് രക്തസമ്മർദ്ദത്തിനുണ്ട്. അമിത രക്തസമ്മർദ്ദം ഉള്ളവരിൽ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാധാരണഗതിയിൽ രക്തസമ്മർദ്ദം ഉയരാനുളള കാരണങ്ങളെക്കുറിച്ച് അറിയാം.
ഉറക്ക പ്രശ്നമുള്ളവരിൽ രക്തസമ്മർദ്ദം വർദ്ധിക്കും. മുതിർന്ന ഒരു വ്യക്തി ഏഴു മുതൽ എട്ടു മണിക്കൂർ വരെ തുടർച്ചയായി ഉറങ്ങേണ്ടത് അനിവാര്യമാണ്. ആറുമണിക്കൂറിൽ താഴെ ഉറങ്ങുന്നത് രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമാകും. ഇത് മാനസികാരോഗ്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.
Also Read: വയറിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ ഈ ഭക്ഷണ ശീലങ്ങൾ ശ്രദ്ധിക്കൂ
വിറ്റാമിൻ ഡിയുടെ കുറവ് രക്തസമ്മർദ്ദം ഉയരാൻ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ഹൃദയത്തിനും പ്രതികൂലമായ സാഹചര്യം സൃഷ്ടിച്ചേക്കാം. അതിനാൽ, രക്തസമ്മർദ്ദമുള്ളവർ വിറ്റാമിൻ ഡിയുടെ അഭാവം പരിഹരിക്കണം.
ക്രമരഹിതമായ ഭക്ഷണരീതി ആരോഗ്യത്തെ ബാധിക്കുകയും, അമിത രക്തസമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ, പോഷകങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
Post Your Comments