PalakkadNattuvarthaLatest NewsKeralaNews

മ​ക്ക​ളെ പ​ട്ടി​ക കൊ​ണ്ട് അ​ടി​ച്ചു ​പ​രി​ക്കേ​ൽ​പ്പി​ച്ച സംഭവം : അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

അ​ൻ​സാ​ർ എ​ന്ന​യാ​ളെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് മ​ക്ക​ളെ പ​ട്ടി​ക കൊ​ണ്ട് അ​ടി​ച്ചു​ പ​രി​ക്കേ​ൽ​പ്പി​ച്ച അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. അ​ൻ​സാ​ർ എ​ന്ന​യാ​ളെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: വിനാശകാരിയായ ഇടിമിന്നല്‍ ഉണ്ടാകും

ക​ഴി​ഞ്ഞ​മാ​സ​മാ​ണ് കേസിനാസ്പദമായ സം​ഭ​വം. പ്ല​സ് വ​ണ്ണി​ലും പ​ത്തി​ലും പ​ഠി​ക്കു​ന്ന മ​ക്ക​ളെ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് അ​ൻ​സാ​ർ ക്രൂരമായി മർദ്ദിക്കുകയാ​യി​രു​ന്നു. ദ​ഫ് പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്താ​ന്‍ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ്ദനം. കു​ട്ടി​ക​ളു​ടെ കൈ​ക്ക് പൊ​ട്ട​ലും വാ​രി​യെ​ല്ലി​ന് പ​രി​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പ​തി​വാ​യി മ​ര്‍​ദ്ദിക്കാ​റു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ അ​ൻ​സാ​റി​നെ മ​ല​പ്പു​റം വ​ള​യം​കു​ള​ത്തു നി​ന്നു​മാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button