തിരുവനന്തപുരം: തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. ഷമീം അൻസാരിയെ ഉത്തർപ്രദേശിൽ നിന്നും കേരളാ പൊലീസാണ് പിടികൂടിയത്.
ആഗസ്റ്റ് 22-ന് പട്ടാപ്പകലാണ് സംഭവം. മലയിൻകീഴ് വിഎച്ച്എസ്സി ഹയർ സെക്കൻണ്ടറി സ്കൂൾ പ്രിൻസിപ്പിലിന്റെ ഇടപ്പഴിഞ്ഞിയിലെ വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കുന്നത് തടഞ്ഞ അയൽവാസിക്ക് നേരെ തോക്കുചൂണ്ടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വീട് പൂട്ടിയിരിക്കുകയായിരുന്നു. രണ്ടു പേർ കതക് തുറക്കാൻ ശ്രമിക്കുന്നത് കണ്ട് ചോദ്യം ചെയ്ത അയൽവാസിയായ പ്രവീണിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ രക്ഷപ്പെട്ടത്.
Read Also : കർക്കാശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരിക്കുമ്പോഴും നിറഞ്ഞ ചിരിയോടെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ: വി. മുരളീധരൻ
തുടർന്ന്, പ്രവീൺ ആണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതോടെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. ശ്രീകഠ്ണേശ്വരത്ത് വച്ച് വഞ്ചിയൂർ സ്റ്റേഷനിലെ ഒരു പോലീസുകാരൻ മോഷ്ടാക്കളെ തടഞ്ഞു. എന്നാൽ, പൊലീസിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതികളെ കണ്ടെത്താൻ വ്യാപകമായ അന്വേഷണം നടന്നുവെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിശദമായ വിവരം ലഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments