ധാക്ക: വനിതാ ഏഷ്യാ കപ്പ് പോരാട്ടങ്ങൾക്ക് ധാക്കയിൽ തുടക്കം. ഇംഗ്ലണ്ടിനെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്‌ത ഇന്ത്യൻ വനിതകൾ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. സിൽഹെറ്റ് ഔട്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒരു മണിക്ക് ഇന്ത്യ-ശ്രീലങ്ക മത്സരം ആരംഭിക്കും.
ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ടീമിനെ ടൂര്‍ണമെന്‍റില്‍ നയിക്കുന്നത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ ജമീമ റോഡ്രിഗസ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയം. റിച്ചാ ഘോഷ് വിക്കറ്റ് കീപ്പറാവും. രേണുക സിംഗ്, മേഘ്‌ന സിംഗ്, പൂജ വസ്ത്രകര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.
രാധ യാദവ്, സ്‌നേഹ് റാണ, രാജേശ്വരി ഗെയ്‌ക്‌വാദ് എന്നിവരാണ് സ്‌പിന്‍ യൂണിറ്റിലുള്ളത്. ഓള്‍റൗണ്ടറായ ദീപ്തി ശര്‍മ്മയാണ് ടീമിലെ മറ്റൊരു ശ്രദ്ധേയ താരം. സ്‌മൃതി മന്ഥാനയ്‌ക്കൊപ്പം ഷെഫാലി വര്‍മ്മയാവും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. സബിനേനി മേഘ്‌ന, ദയാലന്‍ ഹേമലത, കെ പി നാവഗൈര്‍, ഹര്‍മന്‍പ്രീത് കൗര്‍, ജമീമ റോഡ്രിഗസ് എന്നിവരാണ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാര്‍.
Read Also:- ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ബംഗ്ലാദേശും തായ്‌ലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ആകെ ഏഴ് ടീമുകളാണ് ഏഷ്യാ കപ്പിൽ മത്സരിക്കുക. ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ. റൗണ്ട് ടോബിൻ മാതൃകയിൽ നടക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ സെമി ബർത്തുറപ്പിക്കും.
ആദ്യ ദിവസത്തിലെ രണ്ടാം മത്സരത്തിലാണ് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഒക്ടോബർ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഏഴിനാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
Post Your Comments