Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest NewsNewsEntertainmentMovie Gossips

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒക്ടോബർ 7 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴാം തീയതി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി.യു എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറും പ്രേക്ഷകരിൽ റോഷാക്കിനെക്കുറിച്ചുള്ള ആകാംഷ കൂട്ടിയിരുന്നു.

റോഷാക്കിലെ ലൂക്ക് ആന്റണിയുടെ ആഗമനോദ്ദേശത്തിന്റെ കാരണമറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വേറെ തലങ്ങളിലേക്ക് ഉയരുന്ന കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങൾക്കൊപ്പം വൈറ്റ് റൂം ടോർച്ചറിനെ കുറിച്ചെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്.

കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ പരീക്ഷിക്കാം ഈ വഴികള്‍

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജെക്ട് ഡിസൈനർ: ബാദുഷ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ചമയം: റോണക്സ് സേവ്യർ & എസ് ജോർജ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പിആർഓ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button