ഓൾ ഇന്ത്യ ട്രിപ്പിലാണ് ബിഗ് ബോസ് താരം ബഷീർ ബഷി. തന്റെ ഭാര്യമാരെയും മക്കളെയും വിട്ട് കുറച്ച് ദിവസത്തെ ഓൾ ഇന്ത്യ ട്രിപ്പിന് ഇറങ്ങിയ ബഷീറിന് ഭാര്യമാരായ സുഹാനയും മഷൂറയും നൽകുന്ന യാത്രയയപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബഷിയുടെ വീട്ടിൽ നിന്ന് ആരംഭിച്ച ഓൾ ഇന്ത്യൻ ട്രിപ്പിന്റെ വിശേഷങ്ങളാണ് ബഷീറിന്റെ വീഡിയോയിൽ പറയുന്നത്.
ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ബഷി കുറച്ച് ഇമോഷണൽ ആയിരുന്നു. മഷൂറ ഇത്തവണ കുറച്ചധികം ഇമോഷണലായി. വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോഴും കരയുകയായിരുന്നു. എന്നാൽ, സുഹാന കുറച്ച് സ്ട്രോങ് ആണ്. വീടും വീട്ടുകാരെയും വിട്ട് ഇറങ്ങിയതിന്റെ ഒരു ലാഗ് തുടക്കത്തിൽ വീഡിയോയിൽ കാണാം. ചമ്മു എന്ന് വിളിക്കുന്ന സുഹൃത്തിനൊപ്പമാണ് താരത്തിന്റെ യാത്ര.
യാത്ര കുറേ മുന്നോട്ട് പോയതിന് ശേഷമാണ് ആദ്യത്തെ ഡെസ്റ്റിനേഷൻ തീരുമാനിച്ചത്. ബാഗ്ലൂരിലെ നന്ദി ഹിൽസിൽ പോയി സൂര്യോദയം കാണുക എന്നാതാണ് ആദ്യത്തെ ലക്ഷ്യമെന്ന് ബഷി വീഡിയോയിൽ പറയുന്നുണ്ട്. ബിഗ് ബോസ് താരം ബഷീറിനും കുടുംബത്തിനും നിരവധി ആരാധകരാണ് ഉള്ളത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷി ബിഗ് ബോസിൽ എത്തിയ ശേഷമാണ് ശ്രദ്ധേയമായത്.
Post Your Comments