
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചികിത്സ തേടിയെത്തിയ യുവതിക്ക് സര്‍ക്കാര്‍ ആശുപത്രിക്കകത്ത് വച്ച് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ച് നായ ആക്രമിച്ചത്.
അതേസമയം, ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്ത് തെരുവു നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. വിഷം കൊടുത്ത് കൊന്നതാണെന്ന് ആണ് സംശയം. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.
അതേസമയം, പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments