![](/wp-content/uploads/2022/07/stray-dog-kenya-2016.tmb-479v-1.jpg)
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് തെരുവ് നായ്ക്കൾ കോഴികളെ കടിച്ചുകൊന്നു. ഞക്കനാൽ ലതാലയം വീട്ടിൽ റെജിയുടെ മുട്ടയിടുന്ന 26 കോഴികളെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു കൊന്നത്.
ഇരുപതിലേറെ തെരുവുനായ്ക്കൾ കൂടിന് സമീപം ഉണ്ടായിരുന്നുവെന്ന് റെജി പറഞ്ഞു. കൂടിന്‍റെ വല തകർത്താണ് ആക്രമിച്ചത്. തെരുവുനായ്ക്കളെ ഓടിച്ച ശേഷമാണ് ചത്ത കോഴികളെ ഇവിടെ നിന്നും നീക്കം ചെയ്തത്.
Read Also : ശരീരത്തിലെ ഇന്‍സുലിന്‍ അളവ് ക്രമപ്പെടുത്താന്‍ ഈ പാനീയം കുടിയ്ക്കൂ
കോഴിക്ക് പുറമേ പശുക്കളെയും ഇവിടെ വളർത്തുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷമായതോടെ പശുക്കളുടെ കാര്യത്തിലും ആശങ്കയുണ്ടെന്ന് റെജിയുടെ ഭാര്യ വിജയലക്ഷ്മി പറഞ്ഞു.
Post Your Comments