PalakkadLatest NewsKeralaNattuvarthaNews

അമിതവേഗത്തിലെത്തിയ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്

പാലക്കാട്: ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്.

പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. പട്ടാമ്പിയിൽ നിന്നും പടിഞ്ഞാറങ്ങാടിയിലേക്ക് വരുകയായിരുന്ന ഷിബു രാജിന്‍റെ ഇരുചക്ര വാഹനത്തിന് പിന്നിൽ അമിത വേഗത്തിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു.

Read Also : കാറുകളിലെ ആറ് എയർബാഗുകൾ ഈ വർഷം നിർബന്ധമാക്കില്ല, കാലാവധി ദീർഘിപ്പിച്ച് കേന്ദ്രം

ലോറിയുടെ ചക്രങ്ങൾ ഷിബു രാജിന്‍റെ ദേഹത്തിലൂടെ കയറിയിറങ്ങി. അപകടസ്ഥലത്ത് വച്ചു തന്നെ ഷിബു രാജ് മരിച്ചു. അപകടത്തിന് ഇടയാക്കിയ വാഹനം നിർത്താതെ പോയി.

തുടർന്ന്, അരമണിക്കൂറോളം മൃതദേഹം റോഡിൽ കിടന്ന ശേഷം തൃത്താല പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കെഎസ്ഇബി പടിഞ്ഞാറങ്ങാടി ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനാണ് ഷിബു രാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button