സുരക്ഷാ സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാറുകളിൽ ആറ് എയർബാഗുകൾ ഘടിപ്പിക്കാനുള്ള നിർദ്ദേശം ഈ വർഷം നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, എയർബാഗ് ഘടിപ്പിക്കുന്ന പ്രവർത്തികൾ ഒരു വർഷത്തേക്ക് കൂടിയാണ് ദീർഘിപ്പിച്ചിരിക്കുന്നത്. 2023 ഒക്ടോബർ ഒന്നു മുതൽ ഈ പദ്ധതി രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്.
നിലവിൽ, അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം നേരിടുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം. വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനോടൊപ്പം അപകടങ്ങളുടെ എണ്ണം കൂടുന്നതിനാലാണ് ആറ് എയർബാഗുകൾ നിർബന്ധമായും ഘടിപ്പിക്കാൻ നിർദ്ദേശം നൽകിയത്. ഈ വർഷം ഒക്ടോബർ ഒന്നു മുതൽ 8 സീറ്റ് ഉള്ള വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്.
Also Read: ‘അസോർട്ടെ’: പ്രീമിയം ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ രംഗത്ത് പുതിയ വിപണന തന്ത്രവുമായി റിലയൻസ്
വാഹനങ്ങളിൽ എയർബാഗുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനാൽ അപകടത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം മുതൽ മുൻനിരയിൽ രണ്ട് സാധാരണ എയർബാഗും പിന്നിൽ രണ്ടുനിരകളിലായി കർട്ടൻ എയർബാഗുമാണ് നൽകേണ്ടത്.
Post Your Comments