PalakkadLatest NewsKeralaNattuvarthaNews

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം : മരണം മൂന്നായി

ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ് സബിൻ (18) ആണ് മരിച്ചത്

പാലക്കാട്: തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ് സബിൻ (18) ആണ് മരിച്ചത്.

Read Also : മീനങ്ങാടിയില്‍ കാറും കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച്‌ അപകടം : ഒരാള്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അബ്ദു സമദ്, ഭാര്യ ഷെറീന എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button