ThiruvananthapuramLatest NewsKeralaNattuvarthaNews

വിക്രം സാരാഭായി സ്‍പേസ് സെന്ററിന്റെ ബസിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കല്ലിയൂര്‍ കാക്കാമൂല തുണ്ടുകരക്കാട്ടു വീട്ടില്‍ രാജന്റെയും ഷീജയുടേയും മകന്‍ ഷിജിന്‍ രാജ് (26) ആണ് മരിച്ചത്

നേമം: വിക്രം സാരാഭായി സ്‍പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ബസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കല്ലിയൂര്‍ കാക്കാമൂല തുണ്ടുകരക്കാട്ടു വീട്ടില്‍ രാജന്റെയും ഷീജയുടേയും മകന്‍ ഷിജിന്‍ രാജ് (26) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കാക്കാമൂല ബണ്ട് റോഡില്‍ വച്ച്‌ വി.എസ്.എസ്.സി സ്റ്റാഫ് ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

പൂങ്കുളം ഭാഗത്തേക്ക് പോകുന്ന ബസ് എതിരെ വന്ന ബൈക്കില്‍ ഇടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഷിജിന്‍ രാജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.

Read Also : ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ: പാസായാല്‍ ലേണേഴ്‌സ് വേണ്ട

ഓട്ടോ ഡ്രൈവറായ ഷിജിന്‍ രാജ് രാവിലെ ഫ്ലാറ്റുകളില്‍ പച്ചക്കറി വില്പന നടത്താറുണ്ട്. പതിവുപോലെ ഇവ എത്തിച്ചു തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആറ് മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരി: ഷിജിന.

shortlink

Related Articles

Post Your Comments

Related Articles


Back to top button