Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaBusinessTechnology

ഇന്ത്യയിൽ 5G: രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലാണ് ആദ്യം ലഭിക്കുക? നിത്യജീവിതത്തിൽ എന്തൊക്കെ മാറും? – അറിയാം ഇക്കാര്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022ന്റെ ആറാമത് എഡിഷൻ പരിപാടിയിൽ 5 ജി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലിയോടെ ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ആസ്വദിക്കാനാകും. ദീപാവലിയോടെ ചെന്നൈ, മുംബൈ, ഡൽഹി, കൊല്‍ക്കത്ത നഗരങ്ങളിൽ സേവനം ലഭ്യമാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു. 2023 ആകുമ്പോൾ ഇന്ത്യയിലെങ്ങും 5 ജി സേവനം ലഭ്യമാകുമെന്നാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ 5 ജി പ്ലാനുകൾ വാഗ്ദാനം ചെയ്യുമെന്ന് ജിയോ വാഗ്ദാനം ചെയ്യുന്നു.

എന്താണ് 5 ജി അഥവാ അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ ? 5G വന്നാൽ നമ്മുടെ നിത്യജീവിതത്തിൽ എന്തെല്ലാം മാറും?. ഇത്രയും നാള്‍ എംബിപിഎസ് വേഗമാണ് കണക്കിലെടുത്തിരുന്നത് എങ്കില്‍ 5ജിയിലേക്ക് എത്തുമ്പോള്‍ അത് ജിബിപിഎസിലേക്ക് മാറും. വിവര കൈമാറ്റത്തിന് വേഗം വര്‍ധിക്കും.

5 ജി സേവനം പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളുമാണ് രാജ്യത്തിന് നൽകുന്നത്. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗര-ഗ്രാമീണ ആരോഗ്യ പരിപാലന വിതരണത്തിനുള്ള വിടവ് നികത്താൻ 5G ക്ക് കഴിയുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. ഏറ്റവും പുതിയ 5G നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് വേഗതയേറിയ ഇന്റർനെറ്റ് വേഗത വാഗ്ദാനം ചെയ്യുക മാത്രമല്ല, ദുരന്തനിവാരണം, കൃഷി തുടങ്ങിയ മേഖലകളിൽ സർക്കാരിന് പിന്തുണ നൽകാനും സഹായിക്കും.

Also Read:5 ജിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു: ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, വിശദവിവരം

ആളുകള്‍ തമ്മിലും, യന്ത്രങ്ങള്‍ തമ്മിലും ആളുകളും യന്ത്രങ്ങളും തമ്മിലുമുള്ള വിവര കൈമാറ്റം 5ജി ഇന്നുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വേഗത്തിലാക്കും. 2035-ഓടെ ഇന്ത്യയിൽ 5G യുടെ സഞ്ചിത സാമ്പത്തിക ആഘാതം 450 ബില്യൺ ഡോളറിലെത്തുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. 4G-യുടെ 100 Mbps വേഗതയുടെ താരതമ്യപ്പെടുത്തുമ്പോൾ 5G-യിലെ ഇന്റർനെറ്റ് വേഗത 10 Gbps-ൽ എത്തും. അതുപോലെ, 4G-ക്ക് കീഴിലുള്ള ലേറ്റൻസി 10-100 ms (മില്ലിസെക്കൻഡ്) ഇടയിലാണ്, 5G-യിൽ ഇത് 1 ms-ൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഉപകരണത്തിന് ഡാറ്റ പാക്കറ്റുകൾ അയയ്‌ക്കുന്നതിനും പ്രതികരണം ലഭിക്കുന്നതിനും എടുക്കുന്ന സമയമാണ് ലേറ്റൻസി. കാലതാമസം കുറയ്ക്കുക, പ്രതികരണം വേഗത്തിലാക്കുക എന്നതാണ് 5 ജി ലക്ഷ്യമിടുന്നത്. അതായത് ‘നിമിഷ നേരം കൊണ്ട്’ എന്ന് പോലും പറയാന്‍ പറ്റാത്ത അത്രയും വേഗത്തിലാണ് 5ജിയിലൂടെയുള്ള വിവരകൈമാറ്റം സംഭവിക്കുന്നത്.

ത്രിജിയില്‍ നിന്നും 4ജിയിലേക്ക് നമ്മള്‍ മാറിയപ്പോള്‍ നമ്മുടെ ജീവിതരീതിയിലുണ്ടായ മാറ്റം പ്രകടമായി തന്നെ നമ്മളെല്ലാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള സേവനങ്ങളുടെ ധ്രുതഗതിയിലുള്ള വളര്‍ച്ച ഇതിലൊന്നാണ്. ഓണ്‍ലൈനായി മാറിയ ബാങ്കിങ് പണമിടപാടുകള്‍, വാട്‌സാപ്പ് പോലുള്ള സേവനങ്ങളെ കൂടുതൽ ആശ്രയിക്കുക എന്നതൊക്കെ 4 ജി വന്നശേഷമാണ്. സമാനമായ ‘വലിയ’ മാറ്റം 5 ജിയിലും കാണാം. സെല്‍ഫ് ഡ്രൈവിങ് കാറുകള്‍, സ്മാര്‍ട്ട് സാങ്കേതിക വിദ്യകളോടുകൂടിയുള്ള സ്മാര്‍ട്ട് കെട്ടിടങ്ങള്‍, അള്‍ട്രാ എച്ച്ഡി ലൈവ് സ്ട്രീമിങ് ഉള്‍പ്പടെയുള്ള അത്തരം സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് 5ജി വലിയ രീതിയില്‍ പ്രയോജനപ്പെടും. പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍, സേവനങ്ങള്‍ വ്യവസായ സംരംഭങ്ങള്‍, പുതിയ നിര്‍മാണ രീതികള്‍ എന്നിവ ഉയർന്നുവരും.

കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച നീണ്ടു നിന്ന് ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. രാജ്യത്ത് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button