ThrissurKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് : പ്രതിക്ക് 50 വര്‍ഷം കഠിനതടവും പിഴയും

കുന്നംകുളം പോര്‍ക്കളം സ്വദേശി സായൂജിനെ(23) ആണ് കോടതി ശിക്ഷിച്ചത്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്. കുന്നംകുളം പോര്‍ക്കളം സ്വദേശി സായൂജിനെ(23) ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ജസ്റ്റീസ് റീന എം. ദാസാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതി 60,000 രൂപാ പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Read Also : ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ച് ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

2018 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടി കെെയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യാ ശ്രമം നടത്തിയപ്പോഴാണ് കാര്യം വീട്ടുകാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന്, കുട്ടിയുടെ മാതാപിതാക്കള്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button