1000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു: ഹാന്‍സ് പായ്ക്കറ്റ് പിടിച്ചത് ഡോഗ് സ്ക്വാഡിന്റെ സഹായത്തിൽ

താമരക്കുളം മേക്കുംമുറി കുഴിവിള തെക്കതിൽ ഷാജഹാനെ(54) യാണ് അറസ്റ്റ് ചെയ്തത്

ചാരുംമൂട്: ആലപ്പുഴയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 1000 പായ്ക്കറ്റ് ഹാൻസ് ആണ് നൂറനാട് പൊലീസ് പിടിച്ചെടുത്തത്. കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു. താമരക്കുളം മേക്കുംമുറി കുഴിവിള തെക്കതിൽ ഷാജഹാനെ(54) യാണ് അറസ്റ്റ് ചെയ്തത്.

ചാരുംമൂട് താമരക്കുളം നാലു മുക്കിൽ വീട്ടിലും കടയിലുമായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളാണ് പൊലീസ് പിടികൂടിയത്. രണ്ടു ചാക്കുകളിലായാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്. ജില്ലാ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ സി. ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലായി റെയ്ഡ്.

Read Also : ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറുന്നു, രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിക്കുന്നു

അറസ്റ്റിലായ ഷാജഹാനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എസ്. ഐമാരായ നിതീഷ്, ബാബുക്കുട്ടൻ, രാജേഷ്, ജൂനിയർ എസ്. ഐ ദീപു, സി. പി. ഒ മാരായ കൃഷ്ണകുമാർ, ഷിബു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

 

Share
Leave a Comment