മസ്‌കത്ത്: ഒമാൻ സന്ദർശനത്തിനൊരുങ്ങി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം ചൊവ്വാഴ്ച ഒമാനിലെത്തും. ഒമാൻ സുൽത്താന്റെ ക്ഷണം സ്വീകരിച്ചാണ് യുഎഇ പ്രസിഡന്റിന്റെ സന്ദർശനം.
Read Also: ‘ഈജിപ്തിലെ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് പറയുന്നത് എന്തിനാണ്?’: മുൻ ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ പ്രസംഗം
പ്രസിഡന്റായ ശേഷം ശൈഖ് മുഹമ്മദ് ആദ്യമായാണ് ഒമാൻ സന്ദർശിക്കാനൊരുങ്ങുന്നത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരികുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചാ വിഷയമാകും. സാമ്പത്തിക, സാംസ്‌കാരിക, വിനോദ സഞ്ചാര മേഖലയിലുള്ള സഹകരണവും ചർച്ച ചെയ്യും.
Post Your Comments