ടെഹ്‌റാന്‍: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനു ശമനമില്ല. രാജ്യത്തെ 31 പ്രവിശ്യകളിലേക്കും പ്രക്ഷോഭം പടര്‍ന്നു. സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. വനിതകളടക്കം നൂറുകണക്കിനു പേര്‍ അറസ്റ്റിലായി. പ്രക്ഷോഭകര്‍ സുരക്ഷാസേനയ്ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
Read Also: കെ റെയില്‍ പദ്ധതി സംബന്ധിച്ച് കേരള സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം
ഇതിനിടെ, പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി വ്യക്തമാക്കി. കലാപമാണ് നടക്കുന്നതെന്ന വ്യാഖ്യാനം തള്ളിക്കളഞ്ഞ അദ്ദേഹം, ഇറാന്റെ സുരക്ഷയും സമാധാനവും നശിക്കാന്‍ അനുവദിക്കില്ലെന്നും പ്രക്ഷോഭത്തിനു കാരണമായ മഹ്‌സാ അമിനിയുടെ മരണത്തില്‍ ഉചിതമായ അന്വേഷണം നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
ഹിജാബ് നിയമം ലംഘിച്ചതിന്റെ മോറല്‍ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത അമിനി ബോധരഹിതയായി ആശുപത്രിയില്‍ മരിക്കുകയായിരുന്നു. പോലീസിന്റെ മര്‍ദ്ദനമാണ് കാരണമെന്ന് ആരോപിക്കപ്പെടുന്നു.
Post Your Comments