Latest NewsKeralaNews

ടൂ വീലര്‍ ഷോറൂമിലും കഞ്ചാവ് വില്‍പന: യുവാക്കള്‍ അറസ്റ്റില്‍

രാത്രി വൈകിയും ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നതും യുവാക്കള്‍ വന്നു പോകുന്നതുമാണ് പരിസരവാസികളില്‍ സംശയം ഉളവാക്കിയത്

കോട്ടയം: പുതിയതായി ആരംഭിച്ച ടൂ വീലര്‍ ഷോറൂമിലും കഞ്ചാവ് വില്‍പന. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിലായി. ചങ്ങനാശ്ശേരി കോട്ടയം എംസി റോഡില്‍ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് മോട്ടോര്‍സ് എന്ന യമഹ ഷോറൂമില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. വില്‍പനയ്ക്കായി വച്ചിരുന്ന സ്‌കൂട്ടറില്‍ ഒളിപ്പിച്ച കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.

Read Also: പകരക്കാരനായി ജോലിക്ക് കയറിയ അന്യസംസ്ഥാന തൊഴിലാളിയെയും ഭാര്യയെയും വധിക്കാൻ ശ്രമം : യുവാവ് പിടിയിൽ

1.540 കിലോ കഞ്ചാവാണ് രജിസ്റ്റര്‍ ചെയ്യാത്ത യമഹ ഫാസിനോ സ്‌കൂട്ടറില്‍ ഒളിപ്പിച്ചു വച്ചിരുന്നത്. ഷോറൂമിന്റെ ചുമതലക്കാരന്‍ കുട്ടനാട് കാവാലം സ്വദേശി അമര്‍ കുമാര്‍ ഉല്ലാസ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. ഈ കേസിലെ രണ്ടാം പ്രതി സുബിന്‍ കേസെടുക്കുന്നതിനു തൊട്ടുമുമ്പായി സ്ഥലത്തുനിന്ന് മുങ്ങിയെന്നാണ് വിവരം. മൂന്നാം പ്രതി അജയ് ഷിംലയില്‍ ടൂര്‍ പോയിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ആരംഭിച്ചിട്ട് രണ്ടുമാസം മാത്രമായ ഭാരത് മോട്ടേഴ്‌സ് എന്ന യമഹ ഷോറൂമില്‍ രാത്രി വൈകിയും ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നതും യുവാക്കള്‍ വന്നു പോകുന്നതുമാണ് പരിസരവാസികളില്‍ സംശയം ഉളവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button