പഴങ്ങളും പച്ചക്കറികളും ഇലവര്‍ഗ്ഗങ്ങളും എല്ലാം ധാരാളം കഴിക്കുന്നത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തവിടുനീക്കം ചെയ്യാത്ത ധാന്യങ്ങള്‍, പാട നീക്കിയ പാല്‍, പനീര്‍, ബീന്‍സ് എന്നിവയും കണ്‍തടത്തിലെ കറുപ്പ് നിറം ഇല്ലാതാക്കും.
മേക്കപ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മേക്കപ് ചെയ്യുമ്പോള്‍ കണ്ണിനു താഴെ വളരെയധികം ശ്രദ്ധിക്കുക. കണ്‍തടം ശക്തിയായി മസാജ് ചെയ്യുന്നത് ഒഴിവാക്കുക. എന്നാല്‍, രാത്രി കണ്ണിനു താഴെയുള്ള മേക്കപ്പ് പൂര്‍ണമായും കഴുകിക്കളഞ്ഞ ശേഷം വേണം ഉറങ്ങാന്‍.
Read Also : ‘മര്‍ദ്ദനമേറ്റ പ്രേമന്‍ കേസ് ആസൂത്രണം ചെയ്തത്’: എത്തിയത് ക്യാമറയുമായെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍
കണ്ണിനു താഴെ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കാം. വെളിച്ചെണ്ണ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ വെറും രണ്ട് ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.
ചര്‍മ്മത്തിലെ കറുപ്പകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീരില്‍ വെള്ളരി നീര് ചേര്‍ത്ത് കണ്‍തടത്തില്‍ പുരട്ടാം. ഇത് എല്ലാ വിധത്തിലും കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.
Post Your Comments