Latest NewsNewsLife Style

മുഖം സുന്ദരമാക്കാൻ റോസ് വാട്ടർ: അറിയാം ഈ ഗുണങ്ങള്‍…

ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഗുണകരമാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് റോസ് വാട്ടര്‍. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും കറുത്ത പാടുകളെ അകറ്റാനും സഹായിക്കും. ഏതുതരം ത്വക്കിനും റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്. ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും.

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് നിറം വർധിപ്പിക്കാന്‍ സഹായിക്കും. മുഖം കഴുകി തുടച്ചതിന് ശേഷം റോസ് വാട്ടർ മുഖത്ത് തേച്ച് ഉറങ്ങാം. രാവിലെ മുഖം കഴുകാം.

കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.

റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേര്‍ത്ത്  മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാന്‍ മുഖത്ത് റോസ് വാട്ടര്‍ പുരട്ടുന്നത് നല്ലതാണ്.

മുഖത്തെ ചുളിവുകളെ തടയാനും ആന്റിഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ റോസ് വാട്ടര്‍ സഹായിക്കും. ഇതിനായി റോസിന്‍റെ ഇതളുകളിട്ട ചൂടുവെള്ളമോ അല്ലെങ്കില്‍ പുറത്തു നിന്ന് വാങ്ങുന്ന റോസ് വാട്ടറോ മുഖത്ത് പുരട്ടാവുന്നതാണ്.

ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. ശേഷം ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇങ്ങനെ പതിവായി ചെയ്യുന്നത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.

മേക്കപ്പ് റിമൂവറുകൾക്ക് ബദലായി ഉപയോഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ ഇവ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button