ThiruvananthapuramLatest NewsKeralaNattuvarthaNews

‘മര്‍ദ്ദനമേറ്റ പ്രേമന്‍ കേസ് ആസൂത്രണം ചെയ്തത്’: എത്തിയത് ക്യാമറയുമായെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. മര്‍ദ്ദനമേറ്റ പ്രേമന്‍ കേസ് ആസൂത്രണം ചെയ്തതാണെന്നും, വീഡിയോ ചിത്രീകരിക്കാന്‍ ക്യാമറയുമായാണ് എത്തിയതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികള്‍ വ്യക്തമാക്കി.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ക്യാമറയുമായി എത്തിയ ഇയാളുടെ ലക്ഷ്യം ജീവനക്കാരെ മോശക്കാരെന്നു ചിത്രീകരിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചു. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ തെറ്റായ പരാതികള്‍ നല്‍കുന്നയാളാണ് ഈ കേസിലെ പരാതിക്കാരനെന്നും വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ടെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ബുധനാഴ്ച കേസ് പരിഗണിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button