Latest NewsNewsLife Style

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ ഉരുളക്കിഴങ്ങ്

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളാണ് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിലെ വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.

ഉരുളക്കിഴങ്ങിന്‍റെ നീരും  തക്കാളിനീരും സമം ചേര്‍ത്ത് കണ്ണിന് ചുറ്റും പുരട്ടുന്നതും  കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ സഹായിക്കും. അതുപോലെ തന്നെ ഉരുളക്കിഴങ്ങിന്‍റെ നീരിനൊപ്പം നാരങ്ങാ നീരോ തേനോ ചേര്‍ത്ത് മിശ്രിതമാക്കിയും കണ്ണിന് താഴെ പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയുന്നത് ഗുണം ചെയ്യും.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ്  ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.  ഉരുളക്കിഴങ്ങ് കാർബോഹൈഡ്രേറ്റിന്റെ ഉറവിടമാണ് എന്നത് ശരിയാണ്. എന്നിരുന്നാലും, ഇവ ഊർജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും. അതുവഴി വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും തടയാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button