KozhikodeNattuvarthaLatest NewsKeralaNews

തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് മരിച്ചത്

കോഴിക്കോട്: തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.

Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് : ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി യാത്രക്കാരൻ പിടിയിൽ

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ പുറക്കാട് അകലാപ്പുഴയിൽ നാല് പേർക്ക് സഞ്ചരിക്കാവുന്ന ഫൈബർ തോണി മറിഞ്ഞാണ് അപകടം നടന്നത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദരും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Read Also : വയോധികയുടെ മൃതദേഹം പുഴയില്‍ : മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം തിരച്ചറിഞ്ഞത് മരുന്ന് കുറിപ്പടിയില്‍ നിന്ന്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button