
കല്‍പ്പറ്റ: വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരിയാരത്ത് കബനി പുഴയിലാണ് 75 – കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൂളിവയല്‍ കാലായില്‍ അമ്മിണിയാണ് മരിച്ചത്.
ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയില്‍ ആണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.
Read Also : സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി: ഒന്‍പത് യുവാക്കള്‍ അറസ്റ്റില്‍
മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മരുന്ന് ചീട്ടില്‍ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച പനമരം ആശുപത്രിയിലേക്ക് മരുന്നിനായി പോയതായിരുന്നു. തുടര്‍ന്ന്, തിരിച്ചു വരാത്തതിനാല്‍ മകന്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ച് നടക്കുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: ബാലന്‍, ഓമന. മരുമക്കള്‍: ശോഭ, ബേബി.
Post Your Comments