CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി’: തുറന്നു പറഞ്ഞ് മാളവിക ജയറാം

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വവതിയും. ഇരുവർക്കും നൽകിയ അതെ സ്വീകാര്യത തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും പ്രേക്ഷകർ നൽകുന്നത്. ഇപ്പോൾ തന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ച്ചപാട് തുറന്ന് പറ‍യുകയാണ് മാളവിക ജയറാം.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മാളവിക തന്റെ ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പം തുറന്നു പറഞ്ഞത്.

‘തന്നെ സംബന്ധിച്ചിടത്തോളം വിവാഹം ചെയ്യുന്നയാൾക്ക് നല്ല ലിസണിങ് സ്‌കില്‍സ് ഉണ്ടായിരിക്കണം. നമ്മള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ പറ്റാത്ത ആളാണെങ്കില്‍ അദ്ദേഹത്തെ അന്നേരം തന്നെ പറഞ്ഞ് വിടും. എന്തെങ്കിലുമൊരു കാര്യം പറഞ്ഞാല്‍ അത് ക്ഷമയോടെ കേട്ട് അതിനൊരു ബഹുമാനം തരുന്ന ആളായിരിക്കണം. അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി,’ മാളവിക പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button