PalakkadLatest NewsKeralaNattuvarthaNews

മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്‍റെയും ഹസനത്തിന്‍റെയും മകൻ റയാനാണ് മരിച്ചത്

പാലക്കാട്: രണ്ടര വയസുകാരൻ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്‍റെയും ഹസനത്തിന്‍റെയും മകൻ റയാനാണ് മരിച്ചത്.

Read Also : ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍: രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് തുടക്കം 

മണ്ണാർക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് ആണ് സംഭവം. വീടിന്‍റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു. ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : ആഗ്രഹ സഫലീകരണത്തിന് ​ഗണപതിക്ക് കഴിക്കേണ്ട വഴിപാടുകളെക്കുറിച്ച് അറിയാം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button