തിരുവനന്തപുരം: വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ വളര്‍ന്ന് വരാമെന്നാണ് ആര്‍എസ്എസ് കണക്കാക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനയുടെ പരിശീലന രീതികളാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നതെന്നും പിണറായി ആരോപിച്ചു.
ജനങ്ങളിലെ ഒരു വിഭാഗത്തെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി ചിത്രീകരിക്കുന്ന ഭാഗം വേദങ്ങളിലോ ഉപനിഷത്തുകളിലോ ഇതിഹാസങ്ങളിലോ കാണാന്‍ സാധിക്കില്ലെന്നും ഹിറ്റ്‌ലറുടെ കൈയില്‍ നിന്നാണ് ഈ രീതി ആര്‍എസ്എസിന് ലഭിച്ചതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ;
‘ആര്‍എസ്എസ് ആര്‍ഷഭാരതത്തെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ആ സംസ്‌കാരത്തിലുള്ള ഒന്നുമല്ല അവര്‍ കൊണ്ട് നടക്കുന്നത്. ജനങ്ങളിലെ ഒരു വിഭാഗത്തെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി ചിത്രീകരിക്കുന്ന ഭാഗം വേദങ്ങളിലോ ഉപനിഷത്തുകളിലോ ഇതിഹാസങ്ങളിലോ കാണാന്‍ സാധിക്കില്ല. എവിടെ നിന്ന് കിട്ടിയതാണ് ആര്‍എസ്എസിന് ഈ ആശയം. ഹിറ്റ്‌ലറുടെ കൈയില്‍ നിന്ന്.
പ്രളയത്തെ അതിജീവിക്കാൻ മാതൃകയായി പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ്: ഉദ്ഘാടനം ശനിയാഴ്ച്ച
ഹിറ്റ്‌ലര്‍ കണ്ട ആഭ്യന്തര ശത്രുക്കള്‍ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരുമായിരുന്നു. ഇവിടെ ആര്‍എസ്എസ് അതേ നയം സ്വീകരിച്ചു. ഗോള്‍വാള്‍ക്കര്‍ എഴുതി വച്ചു, ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കള്‍ മുസ്ലീം, ക്രിസ്ത്യാനി, കമ്യൂണിസ്റ്റുകാര്‍. ആര്‍എസ്എസിന്റെ സംഘടനരൂപം അവരുടെ പഠനത്തില്‍ തീരുമാനിച്ചതാണ്.
അതിനായി അവര്‍ മുസോളിനിയെ പോയി കണ്ടു. മുസോളിനിയുടെ സംഘടന അന്നത്തെ ഫാസിസ്റ്റ് സംഘടന. അതിന്റെ പരിശീലന രീതികള്‍ മനസിലാക്കി. ആ പരിശീലനമാണ് ആര്‍എസ്എസിന് നല്‍കി കൊണ്ടിരിക്കുന്നത്. ഇതാണ് ആര്‍എസ്എസ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ വളര്‍ന്ന് വരുമെന്നാണ് അവര്‍ കണക്കാക്കുന്നത്. അതിന്റെ ഭാഗമായാണ് അക്രമങ്ങള്‍ പെരുകി വരുന്നത്.’
Post Your Comments