KeralaLatest NewsNews

പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാനുള്ള നീക്കം നടത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള എന്‍ഐഎ റെയ്ഡ് പെട്ടെന്ന് ഉണ്ടായതല്ലെന്ന് റിപ്പോര്‍ട്ട്. നാളുകളായി പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചതിന് ശേഷമാണ് എന്‍ഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയതെന്നാണ് വിവരം. ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതിനായി സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൊച്ചിയിലെത്തിയിരുന്നു. അന്ന് ഉന്നത ഉദ്യോഗസ്ഥരുമായും സംസ്ഥാന പോലീസ് നേതൃത്വവുമായും ഡോവല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ ചര്‍ച്ച എന്നാണ് വിവരം.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനും, ഉറി സര്‍ജിക്കല്‍ സ്ട്രൈക്കിനും മുന്‍പ് നടത്തിയ അതേ രഹസ്യാത്മകതയോടെയാണ് സുരക്ഷാ ഏജന്‍സികളുമായുള്ള കൂടിക്കാഴ്ചകള്‍ നടന്നത്. ഇസ്ലാമിക നേതാക്കളുമായി കൂടിയാലോചിച്ച് മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും മറച്ചുവച്ചത്. തുടര്‍ന്ന് ഇന്നലെ എന്‍ഐഎയുടെ 200ഓളം ഉദ്യോഗസ്ഥരും തീവ്രവാദ വിരുദ്ധ സേനകളും ഒരുമിച്ച് ഒരേസമയത്താണ് തിരച്ചില്‍ നടത്തിയത്. 15 സംസ്ഥാനങ്ങളിലായി 150ഓളം ലൊക്കേഷനുകളില്‍ നടത്തിയ പരിശോധന നടത്തി. 106 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും അംഗങ്ങളുമാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button