Latest NewsIndiaNews

മൻ കി ബാത്ത് 93 -ാം പതിപ്പ്: പ്രധാനമന്ത്രി ഞായറാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 99-ാം പതിപ്പ് സെപ്തംബർ 25 ന്. പ്രധാനമന്ത്രി സെപ്തംബർ 25 ഞായറാഴ്ച്ച രാവിലെ 11 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

Read Also: ‘ജീവനക്കാരോട് പ്രതികരിച്ച രീതി തെറ്റ്, കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ മര്‍ദ്ദിച്ചിട്ടില്ല’

93-ാം പതിപ്പിൽ സംസാരിക്കാനുള്ള വിഷയങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാൻ പ്രധാനമന്ത്രി അവസരം നൽകിയിരുന്നു. നമോ ആപ്പ് വഴിയോ MyGov ആപ്പ് വഴിയോ,1800-11-7800 എന്ന നമ്പറിലോ ബന്ധപ്പെടാനായിരുന്നു നിർദ്ദേശം.

2014 ഒക്ടോബർ 3 നാണ് മൻ കി ബാത്ത് എന്ന പരിപാടി സംപ്രേക്ഷണം ആരംഭിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ മൻ കി ബാത്ത് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം രാജ്യത്തെ അറിയിക്കുന്നത്. ഇംഗ്ലീഷിലും,സംസ്‌കൃതത്തിലും ആകാശവാണിയിലൂടെ മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ജനങ്ങളുമായി നേരിട്ടു സംവദിക്കാൻ ആകാശവാണിയെന്ന മാധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചു തുടങ്ങിയതോടെ ആകാശവാണി എന്ന സ്ഥാപനത്തിനും പുതിയ പ്രതീക്ഷകൾ കൈവരികയായിരുന്നു.

Read Also: ബാനറില്‍ സവര്‍ക്കറുടെ ഫോട്ടോ: സുരേഷിനെതിരേ നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി കെ. സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button