വിഴിഞ്ഞം: വില്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയില്‍. വിഴിഞ്ഞം കോട്ടപ്പുറം ഫിഷ് ലാന്‍ഡിനു സമീപം വടയാര്‍പുരയിടത്തില്‍ പ്രകാശ് എന്ന ആന്റണി (29)യെയാണ് പൊലീസ് പിടികൂടിയത്.
Read Also : രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഫിഷ് ലാന്‍ഡിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ 39 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ബിവറേജസില്‍ നിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങി 1 ലിറ്ററിന് 1500 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Read Also : അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാം: കേരളത്തിൽ നിന്നും മാറ്റുരയ്ക്കാൻ 10 സ്റ്റാർട്ടപ്പുകൾ
വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ കെ.എല്‍.സമ്പത്ത്, പ്രസാദ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments