അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാമിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നുളള സ്റ്റാർട്ടപ്പുകളും. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ നിന്ന് 10 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചുമാസത്തെ ഓൺലൈൻ പ്രോഗ്രാമാണ് സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക്. വളരുന്ന സംരംഭങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിദഗ്ധ നിർദ്ദേശങ്ങൾ ഈ പ്രോഗ്രാമിലൂടെ ലഭിക്കും. കൂടാതെ, സ്റ്റാർട്ടപ്പുകളുടെ ആശയങ്ങൾ വിപുലീകരിക്കുന്നതിനും ശൃംഖല വളർത്താനും ബിസിനസ് മികവ് വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഇത്തവണ സ്റ്റാൻഫോർഡ് സീഡ് സ്പാർക്കിലേക്ക് നൂറിലധികം സ്റ്റാർട്ടപ്പുകളുടെ എൻട്രിയാണ് ലഭിച്ചിട്ടുള്ളത്. ഈ എൻട്രികളിൽ നിന്നാണ് മികച്ച 10 സ്റ്റാർട്ടപ്പുകൾക്ക് പ്രോഗ്രാമിന്റെ ഭാഗമാകാനുള്ള അംഗീകാരം ലഭിച്ചത്. ഫെമിസേഫ്, ഫോ ഫുഡ്സ്, ടെയിൽ ടെല്ലേഴ്സ്, ഹാപ്പി മൈൻഡ്സ്, ക്ലൂഡോട്ട്, വെക്സോ, ക്വിക്ക് പേ, എനേബിൾ ഐഎസ്റ്റി, ടുട്ടിഫ്രുട്ടി, മൈൻഡ്കെയർ ഡോക് തുടങ്ങിയ സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
Also Read: സ്കൂളിലെ ടോയ്ലറ്റില് കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
Post Your Comments