കുറ്റിപ്പുറം: മണല്‍ക്കടത്ത് കേസില്‍ മൂന്ന് പേര് പൊലീസ് പിടിയില്‍. തിരൂര്‍ വെട്ടം പെരുന്തല്ലൂര്‍ സ്വദേശി ജലീല്‍ (33), തവനൂര്‍ ആലിന്‍ചുവട് സ്വദേശി റാഫി എന്ന കുഞ്ഞുമോന് (40), ചമ്രവട്ടം തൃപ്രങ്ങോട്ട് സ്വദേശി രാജേഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ: പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്
പ്രതികളെ കുറ്റിപ്പുറം പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുനാവായ, താഴെത്തറ, ചമ്രവട്ടം ഭാഗങ്ങളില്‍ നിന്ന് മണലെടുത്ത് കുറ്റിപ്പുറം ഭാഗത്ത് വിതരണത്തിനെത്തിയ മൂന്ന് ലോറികളും ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments