അബുദാബി: മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കലിനായി പ്രചാരണ പരിപാടിയുമായി അബുദാബി പോലീസ്. എമിറേറ്റിലെ റോഡുകളിലെ ഡ്രൈവർമാർക്കിടയിൽ മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക എസ്എംഎസ് അലേർട്ട് പ്രചാരണ പരിപാടി ആരംഭിച്ചു.
റോഡുകളിൽ ചെറിയ രീതിയിലുള്ള ട്രാഫിക് ലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മുന്നറിയിപ്പ് സന്ദേശം എസ്എംഎസ് അലേർട്ട് എന്ന രീതിയിൽ ലഭിക്കുന്നതാണ്. ഇത്തരം ചെറിയ ട്രാഫിക് ലംഘനങ്ങൾ നടത്തുന്നത് ഒഴിവാക്കി കൊണ്ട് വാഹനം ഉപയോഗിക്കുന്നതിന് ഈ സന്ദേശം ഡ്രൈവർമാരെ ഓർമ്മപ്പെടുത്തുന്നു. റെഡ് ലൈറ്റ് സിഗ്നലുകളിൽ വാഹനങ്ങൾ നിർത്താതെ പോകുന്നത്, വാഹനങ്ങളുടെ ചില്ലുകളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ നിറമുള്ള കൂളിംഗ് ഫിലിം പതിക്കുന്നത്, റോഡിൽ പരമാവധി അനുവദിച്ചിട്ടുള്ള വേഗത സംബന്ധിച്ച ലംഘനങ്ങൾ ഉൾപ്പടെയുള്ളവ ഈ മുന്നറിയിപ്പ് പ്രചാരണ പരിപാടിയുടെ പരിധിയിൽ വരില്ലെന്നും അബുദാബി പോലീസ് അറിയിച്ചു.
Read Also: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എൻ.ഐ.എ: ‘ഓപ്പറേഷൻ മിഡ് നൈറ്റ്’ നടന്നത് അതീവരഹസ്യമായി
Post Your Comments