തൃശൂർ: ആനപാപ്പാന്മാരാകാൻ നാടുവിട്ട കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ട്കാവ് ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന ബസിൽ നിന്നാണ് കുന്നംകുളം പഴഞ്ഞി സ്വദേശികളായ ഇവരെ കണ്ടെത്തിയത്.
Read Also : തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷം വിശ്രമിക്കാം, ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് മീഷോ
വ്യാഴാഴ്ചയാണ് പഴഞ്ഞി ഗവണ്മെന്റ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ കത്തെഴുതിവച്ച് നാടുവിട്ടത്. ആനപാപ്പാൻമാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേയ്ക്കു പോകുകയാണെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്. പൊലീസ് അന്വേഷിച്ച് വരേണ്ടെന്നും മാസത്തിലൊരിക്കൽ വീട്ടിൽ എത്താമെന്നും ഇവർ കുറിച്ചിരുന്നു.
Read Also : പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം: സ്വർണ്ണാഭരണങ്ങളും പണവും കവർന്നു
കുട്ടികൾ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കുന്നംകുളം പൊലീസ് തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.
Post Your Comments