Latest NewsNewsBusiness

തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷം വിശ്രമിക്കാം, ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് മീഷോ

ഡേ കെയർ പ്രവർത്തനങ്ങൾ പ്രബല്യത്തിലാക്കാനുള്ള ശ്രമങ്ങളും മീഷോ നടത്തുന്നുണ്ട്

തിരക്കേറിയ ഉത്സവ വിൽപ്പനയ്ക്ക് ശേഷം ജീവനക്കാർക്ക് നീണ്ട അവധി പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. റിപ്പോർട്ടുകൾ പ്രകാരം, 11 ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. തിരക്കേറിയ ജോലി ഭാരത്തിനിടയിൽ ജീവനക്കാരുടെ മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 22 മുതൽ നവംബർ 1 വരെയാണ് അവധി നൽകിയിരിക്കുന്നത്. ഉത്സവ സീസണുകൾക്കു ശേഷം തുടർച്ചയായ രണ്ടാം തവണയാണ് ജീവനക്കാർക്ക് മീഷോ അവധി നൽകുന്നത്.

ജീവനക്കാരുടെ മാനസികാരോഗ്യം നിലനിർത്തുന്നതിലൂടെ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അവധി അനുവദിച്ചാൽ ജീവനക്കാർക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാം. ഇതിനോടകം ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ മീഷോ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസം മുതലാണ് ജീവനക്കാർക്ക് എവിടെ നിന്നും ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയത്. കൂടാതെ, ത്രൈമാസ ഉച്ചകോടികൾ നടത്തുകയും വാർഷിക പ്രോഗ്രാമുകൾ ഗോവ പോലുള്ള സ്ഥലങ്ങളിലുമാണ് മീഷോ സംഘടിപ്പിക്കുന്നത്.

Also Read: വിഴിഞ്ഞം സമരസമിതിയുമായി നാലാം വട്ട ചർച്ച ഇന്ന്

ഡേ കെയർ പ്രവർത്തനങ്ങൾ പ്രബല്യത്തിലാക്കാനുള്ള ശ്രമങ്ങളും മീഷോ നടത്തുന്നുണ്ട്. ജോലി ചെയ്യുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി, ആറു വയസിന് താഴെ കുട്ടികളുള്ള ജീവനക്കാർക്കാണ് ഡേ കെയർ സംവിധാനം ഏർപ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button