ErnakulamNattuvarthaMollywoodKeralaLatest NewsCinemaNewsEntertainmentMovie Gossips

അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം, ഭീഷണി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

കൊച്ചി: യുവ നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചതായി മാധ്യമ പ്രവര്‍ത്തക പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം.

ഒരുകോടിയുടെ എം.ഡി.എം.എയുമായി യുവാവ്‌ അറസ്റ്റിൽ
അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ, ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമ പ്രവര്‍ത്തക ആരോപിച്ചു. സംഭവത്തില്‍ ഇടപെട്ട നിര്‍മ്മാതാവിനോട് ശ്രീനാഥ് ഭാസി അക്രമാസക്തനായി പെരുമാറിയതായും പരാതിയില്‍ പറയുന്നു.

പ്രസിദ്ധീകരണ യോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചതെന്നും പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ, നടപടി സ്വീകരിക്കണമെന്നും മാധ്യമ പ്രവര്‍ത്തക മരട് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button