രാജ്യത്ത് കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ ഒന്ന് മുതലാണ് വില വർദ്ധിപ്പിക്കുക. കാറുകളുടെ വില ഏകദേശം രണ്ട് ശതമാനം വരെ വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം നിർമ്മാണ രംഗത്ത് ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചതാണ് കാറുകളുടെ വിലയും ഉയർത്താൻ കാരണമെന്ന് കമ്പനി അറിയിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, ഫോക്‌സ്‌വാഗണിന്റെ തിരഞ്ഞെടുത്ത മോഡലുകൾക്ക് മാത്രമാണ് വില വർദ്ധനവ് ഏർപ്പെടുത്തുക. ഔദ്യോഗിക പ്രസ്താവന പ്രകാരം വിർറ്റസ്, ടൈഗൺ, ടിഗുവാൻ ഇനി മോഡലുകൾക്കാണ് വില ഉയരുക. രാജ്യത്ത് ജനപ്രീതിയുള്ള പ്രമുഖ വാഹന നിർമ്മാതാക്കൾ കൂടിയാണ് ഫോക്‌സ്‌വാഗൺ.
Also Read: പെൻഷൻ വിതരണത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നു, സ്പർശിന്റെ സേവന കേന്ദ്രങ്ങളാകാൻ ഈ ബാങ്കുകൾ
Post Your Comments