
പത്തനംതിട്ട: പന്ത്രണ്ടുകാരനെ ഹോസ്റ്റലിൽ സീനിയർ വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. തിരുവല്ല പുറമറ്റം സ്വദേശിയായ വിദ്യാർത്ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. പതിനഞ്ച് വയസുകാരായ സീനിയർ വിദ്യാർത്ഥികൾ കുട്ടിയെ മൂന്ന് മാസത്തിലേറെ പീഡിപ്പിച്ചതായും പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകളും മുറിവുകളും കണ്ടതോടെയാണ് മാതാവിന് സംശയം തോന്നിയത്. തന്റെ അനുജത്തിയോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ശാരീരകവും മാനസികവുമായി കുട്ടിയെ പീഡിപ്പിച്ചുവെന്നും മാതാവ് പരാതിയിൽ പറയുന്നു.
എയർ ഇന്ത്യ ബ്രാന്‍ഡിന്റെ കുടക്കീഴിലേക്ക് രണ്ട് എയർലൈൻ കമ്പനികൾ കൂടി, ലയന നടപടികൾ ഉടൻ ആരംഭിക്കും
അതേസമയം, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ പരാതി സി.ഡബ്യൂ.സിക്ക് കൈമാറി. പീഡനത്തിനിരയായ വിദ്യാർത്ഥിയെയും ആരോപണ വിധേയരായ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി സിറ്റിംഗ് നടത്തുമെന്നും അതിന് ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി ചെയർമാൻ അറിയിച്ചു.
Post Your Comments