Latest NewsNewsBusiness

എയർ ഇന്ത്യ ബ്രാന്‍ഡിന്റെ കുടക്കീഴിലേക്ക് രണ്ട് എയർലൈൻ കമ്പനികൾ കൂടി, ലയന നടപടികൾ ഉടൻ ആരംഭിക്കും

ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയർ ഏഷ്യ

എയർലൈൻ രംഗത്ത് പുതിയ ലയന നടപടികളുമായി ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യ ബ്രാൻഡിന്റെ കീഴിലേക്ക് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനികളെ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള ലയന നടപടികൾ ഉടൻ ആരംഭിക്കും. എയർ ഏഷ്യ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികളാണ് ലയനത്തിന് ഒരുങ്ങുന്നത്. കൂടാതെ, ടാറ്റയ്ക്ക് കീഴിലുള്ള മുഴുവൻ എയർലൈൻ ബിസിനസിന്റെയും പ്രവർത്തനം 2024 ഓടെ എയർ ഇന്ത്യയിലേക്ക് ലയിപ്പിക്കും.

റിപ്പോർട്ടുകൾ പ്രകാരം, എയർ ഏഷ്യ ഇന്ത്യയുടെ ഉടമസ്ഥാവകാശം ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറും. ഇതോടെ, ലയനവുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കം കുറിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. എയർ ഏഷ്യയുമായുളള ലയനം പൂർത്തിയായാലുടൻ സിംഗപ്പൂർ എയർലൈൻസുമായി എയർ ഇന്ത്യ – വിസ്താര ലയന നടപടി ആരംഭിക്കും.

Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 366 കേസുകൾ

നിലവിൽ, ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയർ ഏഷ്യ. ടാറ്റ ഗ്രൂപ്പിന് എയർ ഏഷ്യയിൽ 83.67 ശതമാനം ഓഹരികളും, വിസ്താരയിൽ 51 ശതമാനം ഓഹരികളുമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button