കുവൈത്ത് സിറ്റി: രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ 1 പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത്. ഹോം ഡെലിവറി ജീവനക്കാർക്ക് ഫുഡ് അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തും. ഹോം ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കിയിരിക്കണം. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഇത്തരം പ്രത്യേക സ്റ്റിക്കർ പതിപ്പിക്കേണ്ടത്.
Read Also: സുപ്രീം കോടതി വിധി എൽഡിഎഫ് സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക് ലഭിച്ച അംഗീകാരം: എ കെ ബാലൻ
ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാരുടെ വിസ, അവർ തൊഴിലെടുക്കുന്ന സ്ഥപനത്തിന്റേത് തന്നെയായിരിക്കണം. ഇത്തരം ജീവനക്കാർ പ്രത്യേക യൂണിഫോം ധരിക്കണം. ഈ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments