Latest NewsNewsInternationalGulfOman

മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ നടത്താം: വിസ്താര എയർലൈൻസിന് അനുമതി നൽകി ഒമാൻ

മസ്‌കത്ത്: മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ നടത്താൻ വിസ്താര എയർലൈൻസ്. 2022 ഒക്ടോബർ 1 മുതൽ മുംബൈ-മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവ്വീസുകൾ നടത്തുന്നതിന് വിസ്താര എയർലൈൻസിന് ഒമാൻ ഔദ്യോഗിക അനുമതി നൽകി. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2022 സെപ്തംബർ 20-നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: വ്യാജച്ചാരായ വില്‍പനയെക്കുറിച്ച് പൊലീസിനു വിവരം നല്‍കി, പഞ്ചായത്തംഗത്തെ യുവതി വെട്ടിക്കൊന്നു

ഒക്ടോബർ 1 മുതൽ മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് വിസ്താര എയർലൈൻസ് നേരിട്ടുള്ള യാത്രാ സേവനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഴ്ച്ചയിൽ ഏഴ് വിമാന സർവ്വീസുകൾ വീതമാണ് വിസ്താര എയർലൈൻസ് ഈ റൂട്ടിൽ ആരംഭിക്കുന്നത്.

Read Also: ‘ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം’: കെഎസ്ആര്‍ടിസി എംഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button