പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. പത്തനംതിട്ട ആറന്മുള നാൽക്കാലിക്കലിൽ ഒമ്പത് വയസ്സുകാരന് വളർത്തു നായയുടെ കടിയേറ്റു. നാൽക്കാലിക്കൽ സ്വദേശി സുനിൽ കുമാറിന്റെ മകൻ അഭിജിത്തിനാണ് വളർത്തു നായയുടെ കടിയേറ്റത്.
കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ അടക്കം നൽകി. കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
Read Also : ചർച്ചയായി ‘മോദിയുടെ മകള്‍’: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’ ഹാഷ്ടാഗ്
അതേസമയം, തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് വീട് വളപ്പിൽ കയറി വൃദ്ധനെ നായ കടിച്ചു. ഗോപിനാഥ് (84) ആണ് കടിയേറ്റത്. ഇതേ നായ റബർ തോട്ടത്തിലെ തൊഴിലാളിയെയും കടിച്ചു.
അതിനിടെ, പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്ന നായ ചത്തു. കൊക്കത്തോട് സംരക്ഷണ കേന്ദ്രത്തിലായിരുന്ന പട്ടി ഇന്ന് പുലർച്ചെയാണ് ചത്തത്. നായയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎൻ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പേ വിഷ ബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തുക.
Post Your Comments