ഓയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാളിന്റെ ശമ്പളം ഒറ്റയടിക്ക് ഉയർന്നത് 250 ശതമാനം. ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവൽ- ടെക് സ്ഥാപനമാണ് ഓയോ. നിലവിൽ, 250 ശതമാനം വർദ്ധനവോടെ 5.6 കോടി രൂപയായാണ് റിതേഷ് അഗർവാളിന്റെ ശമ്പളം വർദ്ധിച്ചത്. ഇതിന് മുൻപ് 1.6 കോടി രൂപയായിരുന്നു ശമ്പളം.
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ തിരിച്ചടികൾ നേരിട്ടെങ്കിലും പിന്നീട് വളർച്ച കൈവരിക്കാൻ ഓയോ സ്റ്റാർട്ടപ്പിന് സാധിച്ചിട്ടുണ്ട്. 2013 ൽ റിതേഷ് അഗർവാളാണ് ഓയോയ്ക്ക് രൂപം നൽകിയത്. യാത്രക്കാരുടെ ഇഷ്ടാനുസരണം ഓയോ ആപ്പ് മുഖാന്തരം ഹോട്ടലുകൾ ബുക്ക് ചെയ്യാൻ സാധിക്കും. വിവിധ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഓയോ പദ്ധതിയിടുന്നുണ്ട്. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ പുതിയ ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾക്ക് ഓയോ രൂപം നൽകുന്നുണ്ട്.
Also Read: സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാറപകടം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
അവധിക്കാലത്ത് വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ ഒരുക്കാൻ ഓയോ ശ്രമങ്ങൾ നടത്തുന്നുണ്ട്. വിപണിയിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, ഒയോ ആപ്പ് വഴി ഹോട്ടലുകാർക്ക് അവരുടെ സൗകര്യാർത്ഥം ബുക്കിംഗുകൾ ഏറ്റെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Post Your Comments