മുംബൈ: മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍സി എസ്‌യുവിയില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി റോഡപകടത്തില്‍ മരിച്ചത്. ഇപ്പോള്‍ അപകടത്തിന് പിന്നിലെ കാരണങ്ങള്‍ അക്കമിട്ടുനിരത്തുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. പുറകിലുണ്ടായിരുന്ന മിസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ ആകെയുള്ള ഏഴ് എയര്‍ ബാഗുകളില്‍ രണ്ടെണ്ണം അപകട സമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Read Also: പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
കാറിന്റെ അമിത വേഗത, തെറ്റായ ഓവര്‍ടേക്കിംഗ്, അഹമ്മദാബാദ്- മുംബൈ ഹൈവേയിലെ റോഡടയാളങ്ങളുടെ കുറവ് എന്നിവയെല്ലാം അപകടത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവറിന് ക്ഷീണം തോന്നിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന വാദങ്ങളെയും അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നു.
‘അമിതവേഗം, ഇടതുവശത്തുകൂടിയുള്ള ഓവര്‍ ടേക്കിങ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്, ഏഴ് എയര്‍ബാഗുകളില്‍ രണ്ടെണ്ണം വിന്യസിക്കാത്തത് എന്നിവയെല്ലാമാണ് അപകടത്തിന് കാരണമായത്’- ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലായിരുന്നു. അപകടസമയത്തെ ആഘാതത്തിന്റെ വേഗത മണിക്കൂറില്‍ 89 കിലോമീറ്ററായിരുന്നു, അതേസമയം ഹൈവേയുടെ ഈ ഭാഗത്ത് വേഗത പരിധി 40 കിലോമീറ്റര്‍ മാത്രമായിരുന്നു.
Post Your Comments