വിപണി മര്യാദ ലംഘിച്ചതിനെ തുടർന്ന് പ്രമുഖ ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾക്കെതിരെ നടപടി. കോപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ, ഓയോ തുടങ്ങിയ സൈറ്റുകൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈ മൂന്ന് ബുക്കിംഗ് സൈറ്റുകൾക്കും കൂടി 392.36 കോടി രൂപയാണ് പിഴ. മെയ്ക് മൈ ട്രിപ്പിന്റെ ഉപകമ്പനിയാണ് ഗോഐബിബോ.
മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ എന്നിവ ചേർന്ന് 223.48 കോടി രൂപയും ഓയോ 168.88 കോടി രൂപയുമാണ് പിഴ നൽകേണ്ടത്. നിലവിലെ ചട്ടങ്ങൾ പ്രകാരം, കരാറിൽ ഏർപ്പെട്ട ഹോട്ടലുകൾക്ക് ഈ സൈറ്റുകൾ നിശ്ചയിച്ച നിരക്കിന് താഴെ മറ്റൊരു പ്ലാറ്റ്ഫോമിലോ സ്വന്തം വെബ്സൈറ്റിലോ ബുക്കിംഗ് പാടില്ലെന്ന വ്യവസ്ഥയുണ്ട്. എന്നാൽ, മെയ്ക്ക് മൈ ട്രിപ്പും ഗോഐബിബോയും അവരുമായി കരാറിലുള്ള ഹോട്ടലുകളുമായുളള ചട്ടം ലംഘിച്ചതിനെ തുടർന്നാണ് കോപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ശിക്ഷാ നടപടികൾ സ്വീകരിച്ചത്.
Also Read: ദീപാവലി ഓഫറുമായി ഫ്ലിപ്കാർട്ട്, വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം
ഈ വ്യവസ്ഥകൾ ലംഘിച്ചതിന് പുറമേ, മെയ്ക്ക് മൈ ട്രിപ്പ് ഓയോ പ്ലാറ്റ്ഫോമിന് ചട്ട വിരുദ്ധമായി മുൻഗണന നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രമക്കേടുകൾ മറ്റ് കമ്പനികളുടെ അവസരത്തെയും ബാധിച്ചിട്ടുണ്ട്. 2019 ലാണ് കോപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.
Post Your Comments